ആലപ്പുഴ ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നൽകിയത് പാർട്ടി അംഗമായ വനിതയാണ്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയാറായില്ലെന്നും. ഇതേ തുടർന്ന് പാർട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നുമാണ് വിവരം.പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫിസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് തന്നെ മടക്കി അയച്ചെന്നുമാണ് യുവതിയുടെ പരാതി.
സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി
