സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ‘കങ്കുവാ’ ആദ്യ ഗ്ലിംപ്‌സ് എത്തി. പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകന്‍ ശിവയും ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളില്‍ കാണാം. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രം പത്തു ഭാഷകളില്‍ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. 2024ല്‍ ചിത്രം റിലീസിനെത്തും.