കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആല്‍മര കാക്ക’ റിലീസ് ചെയ്തു. മനു മന്‍ജിത്തിന്റെ വരികളുടെ സംഗീത സംവിധാനം ജേക്ക്സ് ബിജോയിയാണ്. അഖില്‍ ജെ ചന്ദ് ആലപിച്ച ഗാനം ‘സരിഗമ മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ…’ ഓണ്‍ലൈനില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ജൂലൈ 14 മുതല്‍ തീയറ്ററുകളിലെത്തും. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇതാദ്യമായി ആണ് ചാക്കോച്ചന് ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത് എന്ന പ്രത്യേകതയും പദ്മിനിക്കുണ്ട്. വിദ്യാധരന് മാസ്റ്ററും നായകന് കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ‘ലവ് യു മുത്തേ’ ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്, ഗോകുലന്, ജെയിംസ് ഏലിയാ, മാളവിക മേനോന്, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.