പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ആദ്യ ഫലസൂചനകളിൽ തൃണമൂൽ മുന്നിൽ. പേപ്പർ ബാലറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അന്തിമ ഫലപ്രഖ്യാപനം വൈകും. എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്.തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിൽ 42 പേർ മരിച്ചെന്നാണ് കണക്ക്.
തൃണമൂൽ കോൺഗ്രസ് മുന്നിൽ
