ജെനീലിയ ദേശ്മുഖ്, മാനവ് കൗള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ‘ട്രയല്‍ പീരിഡ്’. ആലിയ സെന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശക്തി കപൂര്‍, ഷീബ ഛദ്ദ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. സിങ്കിള്‍ മദറായ അനയുടെ മകന്റെ ആവശ്യപ്രകാരം മുപ്പത് ദിവസത്തേക്ക് താല്‍ക്കാലികമായി ജോലിക്കു വരുന്ന ‘അച്ഛന്റെ’ കഥയാണ് ചിത്രം പറയുന്നത്. ‘അച്ഛന്‍ വാടകയ്ക്ക്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈനും. ജൂലൈ 21ന് ജിയോ സിനിമയിലൂടെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്യും.
‘ട്രയല്‍ പീരിഡ്’ ട്രെയിലര്‍ പുറത്തിറക്കി
