മണിപ്പൂരിലെ ബിഷ്ണുപുരില്‍ ഉണ്ടായ വെടിവയ്പില്‍ ഗ്രാമത്തിന് കാവല്‍ നിന്ന മെയ്തെയ് വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു. അതോടൊപ്പം ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം മണിപ്പൂരിന്റെ തെരുവുകളിൽ ആളിക്കത്തുമ്പോൾ, അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ പോരാട്ടം നടത്തിയ ഇറോം ഷർമിള ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
