ധനുഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ക്യാപ്റ്റന്‍ മില്ലറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെ ധനുഷ് തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. ‘ബഹുമാനം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ ധനുഷ് പങ്കുവെച്ചിരിക്കുന്നത്. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജൂലൈയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. സാണി കായിതം എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രം 1940-കളില്‍ നടക്കുന്ന ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയാണ് ചിത്രം. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023ല്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.