6 62

ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ”കാ…കാ…” കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്‌നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ കുറുകുന്നു; മനസ്സിലേക്ക് ഒരു തൂവല്‍ പൊഴിക്കുന്നു. ‘തൂവല്‍ത്തൊട്ടില്‍’. ശ്രീജിത്ത് മൂത്തേടത്ത്. എച്ച് & സി ബുക്‌സ്. വില 140 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *