സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ 4 ദിവസം ബാക്കി നില്‍ക്കെ ആണ് ഇപ്പോള്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജൂണ്‍ 30 വെള്ളിയാഴ്ച തിയ്യേറ്ററുകളില്‍ എത്തും. ഒരു പക്കാ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ട് ആണ് ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’.