ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി, വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍ ആവിഷ്‌കാരങ്ങളുടെ വേലിക്കെട്ടുകള്‍ തുറന്നുതരും. ‘ഫാഗോട്ട്’. ശംഭു സെന്‍. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.