സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം. വാട്ട്സാപ്പില്‍ സ്പാം കോളുകള്‍ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകള്‍ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ മെറ്റാ ചാനല്‍ അനുസരിച്ച് പുതിയ ഫീച്ചര്‍ വാട്ട്സാപ്പിനെ കൂടുതല്‍ സ്വകാര്യമാക്കാന്‍ സഹായിക്കുന്നു. ബീറ്റ വേര്‍ഷനിലാണ് നിലവില്‍ ഇത് ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ,ഐഒഎസ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും. ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറോ, ആപ്പിള്‍ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. ഗ്യാലക്സി ട23 അള്‍ട്രാ, റിയല്‍മീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഇതിനായി മെനുവില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സില്‍ പ്രൈവസി ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് ‘അജ്ഞാത കോളര്‍മാരെ മ്യൂട്ടാക്കുക’ എന്ന ഓപ്ഷന് ഓണാക്കണം.