മാത്യു തോമസ്, നസ്ലെന് ഗഫൂര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ’18 പ്ലസ്’ ട്രെയിലര്‍ പുറത്തിറങ്ങി. നസ്ലെന് ആദ്യമായി നായകനാവുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്. ‘ജോ ആന്‍ഡ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലമായാണ് ഒരുക്കിയിരിക്കുന്നത്. യുവ മനസ്സുകളുടെ പ്രസരിപ്പാര്‍ന്ന ജീവിതം പറയുന്ന ചിത്രത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങള്‍ നസ്ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവന്, മനോജ് കെ.യു., ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഫലൂദ എന്റര്ടെയ്ന്മെന്റ്, റീല്‍സ് മാജിക്ക് എന്നീ ബാനറില്‍ അനുമോദ് ബോസ്, മനോജ് മേനോന്, ഡോക്ടര്‍ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുഹൈല്‍, വൈശാഖ് സുഗുണന് എന്നിവരുടെ വരികള്‍ക്ക് ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.