മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്റ്റോയില്‍ ഹൈബ്രിഡ് എന്ജിന് മാത്രം. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിക്കുന്നതെങ്കിലും ഹൈബ്രിഡ് എന്ജിന് മാത്രമാണ് ഉണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്സുമാണ് വാഹനത്തിന്. ലിറ്ററിന് 21 കിലോമീറ്ററില്‍ അധികം ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോള്‍ പതിപ്പിന്റെ ബുക്കിങ് നിലവില്‍ സ്വീകരിക്കുന്നില്ല. ജൂലൈ അഞ്ചിന് വാഹനം വിപണിയിലെത്തും. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡലില്‍ മാത്രം ലഭിക്കുന്ന ഏക മോഡല്‍ ഇന്‍വിക്റ്റോ ആയിരിക്കും. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകള്‍ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക. കൂടാതെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടന്‍ വിപണിയിലെത്തും.