മിഡില്‍ വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റിന് 10.17 ലക്ഷം രൂപയും ആര്‍എസ് വേരിയന്റിന് 11.81 ലക്ഷം രൂപയുമാണ് വില. പരിഷ്‌കരിച്ച ലിക്വിഡ് കൂള്‍ഡ്, 765 സിസി, ത്രീ സിലിണ്ടര്‍ എന്‍ജിനാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കിന് കരുത്തേകുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ പുതിയ പിസ്റ്റണുകള്‍, കോണ്‍ റോഡുകള്‍, ഷോര്‍ട്ട് ഇന്‍ടേക്ക് ട്രമ്പറ്റുകള്‍, പുതിയ ക്യാംഷാഫ്റ്റ്, വര്‍ദ്ധിച്ച വാല്‍വ് ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. പുതുക്കിയ 765 സിസി എഞ്ചിന്‍ ആര്‍ ല്‍ 120എച്പി വരെയും ആര്‍എസ് ല്‍ 130എച്പി വരെയും കരുത്ത് നല്‍കുന്നു. രണ്ട് മോഡലുകള്‍ക്കും ഇത് 80 എന്‍എം ടോര്‍ക്ക് നല്‍കുന്നു. റെയിന്‍, റോഡ്, സ്പോര്‍ട്ട്, റൈഡര്‍ (പൂര്‍ണ്ണമായി കസ്റ്റമൈസ് ചെയ്യാവുന്നത്) എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളുമായാണ് ട്രിപ്പിള്‍ ആര്‍ വരുന്നത്. സൂചിപ്പിച്ച നാല് റൈഡിംഗ് മോഡുകള്‍ക്കൊപ്പം ഒരു അധിക ട്രാക്ക് റൈഡിംഗ് മോഡും ട്രിപ്പിള്‍ ആര്‍എസിനുണ്ട്. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കിന് ആര്‍ ന് 10.17 ലക്ഷം രൂപയും ആര്‍എസ് ന് 11.81 ലക്ഷം രൂപയുമാണ് വില.