ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതല്‍ക്കൂട്ടാണ്. കഥകളില്‍ കഥകള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. സമീപകാലത്ത് നമ്മള് വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാല്‍ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഇരുള്മാളങ്ങളുടെ ഉള്ളം’. ഷിബു എസ് ബി. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
ഇരുള്മാളങ്ങളുടെ ഉള്ളം
