3 22

ശ്വാസകോശരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്(സിഒപിഡി) മൂലം ആഗോളതലത്തില്‍ 30 ലക്ഷം മരണങ്ങള്‍ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആസ്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ അണുബാധ, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെയും സിഒപിഡിയുടെയും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് പതിയെ പതിയെ ഇവയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം, ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍, വൃത്തിയില്ലാത്ത പൊതുവിടങ്ങള്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്‌നങ്ങളെ രൂക്ഷമാക്കും. ശ്വാസം മുട്ടല്‍, നിരന്തരമായ ചുമ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം വായു മലിനീകരണം നേരിടുന്ന വ്യക്തികളില്‍ ഉണ്ടാകാം. നിര്‍മാണ യൂണിറ്റുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഹാനികരമായ രസവസ്തുക്കളും ആസിഡുകളുമൊക്കെയായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ട്. ഇതും ശ്വാസകോശ അര്‍ബുദം അടക്കമുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായി ആളുകളില്‍ ശ്വാസകോശ അണുബാധകള്‍ സര്‍വസാധാരണമായി ഇന്ന് വരാറുണ്ട്. എന്നാല്‍ ഈ അണുബാധകള്‍ ഇടയ്ക്കിടെ വരുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവ ശരീരത്തെ മൊത്തത്തിലും ശ്വാസകോശത്തെ പ്രത്യേകിച്ചും ദുര്‍ബലപ്പെടുത്തുന്നതാണ്. ഇവ ശരീരത്തിലെ നീര്‍ക്കെട്ടിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെ പല അവയവങ്ങളെയും നശിപ്പിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *