ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് സംബന്ധിച്ച് ചില സൂചനകള്‍ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. ഇത് നാം അവഗണിക്കുന്നതാണ് പെട്ടെന്നൊരു ദിവസം ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകാന്‍ കാരണമാകുന്നത്. ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ നോക്കിയും കണ്ടെത്താന്‍ സാധിക്കും. കാഴ്ച ശക്തിയെ പൂര്‍ണമായോ ഭാഗികമായോ ബാധിക്കാന്‍ ഹൃദ്രോഗം കാരണമാകാം. മുപ്പത് മിനിറ്റോ അതിലധികമോ ഇത് നീണ്ടു നിന്നേക്കാം. നേരത്തെ കാഴ്ചയ്ക്ക് യാതൊരു പ്രശ്നമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ചെറിയ മാറ്റങ്ങള്‍ കാഴ്ചശക്തിയില്‍ ഉണ്ടാകാം. റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ നിറത്തിലുള്ള കൊഴുപ്പിന്റെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നതും ഹൃദയാരോഗ്യം അത്ര പന്തിയല്ലെന്നതിന്റെ സൂചന നല്കുന്നു. കണ്ണിലെ കോര്‍ണിയ്ക്ക് ചുറ്റും അര്‍കസ് സെനിലിസ് എന്ന വലയവും ഹൃദയാഘാതത്തിന് മുന്‍പ് കാണപ്പെടാം. കോര്‍ണിയയുടെ കോണുകളില്‍ പൂപ്പിളിനും ഐറിസിനും മുകളിലുള്ള വട്ടത്തിലുള്ള കോശസംയുക്തത്തിലാണ് വലയം രൂപപ്പെടുക. റെറ്റിനയുടെ നിറത്തില്‍ പെട്ടെന്ന് വരുന്ന വിശദീകരിക്കാനാവാത്ത നിറം മാറ്റവും വരാനിരിക്കുന്ന ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പാണ്. കണ്ണിലെ രക്തധമനികള്‍ വളരെ നേര്‍ത്തതും ലോലമായതുമാണ്. ഇവയ്ക്കുണ്ടാകുന്ന ക്ഷതവും ഹൃദയം പരിശോധിക്കാന്‍ സമയമായെന്ന സൂചന നല്കുന്നു. കണ്ണിന് താഴെയുള്ള ചര്‍മത്തില്‍ മഞ്ഞ നിറത്തിലുള്ള നിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും സൂക്ഷിക്കണം. ഇതും ഹൃദയാരോഗ്യത്തെ കുറിച്ച് ശുഭസൂചന നല്‍കുന്നതല്ല. റെറ്റിനയിലെ ആര്‍ട്ടറിയും വെയ്നുകളും തമ്മിലുള്ള വലുപ്പത്തിന്റെ അനുപാതത്തില്‍ വരുന്ന മാറ്റങ്ങളും ഹൃദ്രോഗ മുന്നറിയിപ്പ് നല്‍കും. ആര്‍ട്ടറി വെയ്നിനെ അപേക്ഷിച്ച് വളരെ ചെറുതാകുന്നതോ വെയ്ന്‍ വളരെ അധികം വലുതാകുന്നതോ എല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ ലക്ഷണമാണ്. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകമാണ്.