ഇന്ത്യയിലെ മുന്‍നിര യൂറോപ്യന്‍ വാഹന ബ്രാന്‍ഡായ റെനോ, ബിഎസ്6 രണ്ടാം ഘട്ട കംപ്ലയിന്റ് എന്‍ജിനോടുകൂടിയ കിഗര്‍, ട്രൈബര്‍ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു. ഹ്യൂമന്‍ ഫസ്റ്റ് ഇനീഷ്യേറ്റീവിന് കീഴില്‍ മെച്ചപ്പെട്ട ക്ലാസ് ലീഡിംഗ് സുരക്ഷാ ഫീച്ചറുകളോടെയാണ് റെനോ കൈഗര്‍ എഎംടി, ട്രൈബര്‍ എഎംടി ശ്രേണി വരുന്നത്. സെഗ്മെന്റ് മുന്‍നിര സുരക്ഷാ ഫീച്ചറുകളുമായി വരുന്ന ഈ കാറുകള്‍ക്ക് 8.47 ലക്ഷം രൂപ മുതല്‍ 8.12 ലക്ഷം രൂപ വരെയാണ് ദില്ലി എക്സ്ഷോറൂം വില. കൈഗര്‍, ട്രൈബര്‍ എന്നിവയുടെ മുഴുവന്‍ വകഭേദങ്ങളും അപകടസാധ്യത കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതനമായ സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. ഡ്രൈവറുടെയും ഫ്രണ്ട് യാത്രക്കാരുടെയും സുരക്ഷയ്ക്കായി, റെനോ കൈഗറില്‍ നാല് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 7-സീറ്റര്‍, റെനോ ട്രൈബര്‍, മികച്ച നിലവാരം, മോഡുലാരിറ്റി, ആകര്‍ഷകമായ ഡിസൈന്‍ തുടങ്ങിയ സവിശേഷതകളാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. എല്ലാ ഫീച്ചറുകള്‍ക്കും പുറമേ, എല്ലാ വരികളിലും മികച്ച ലെവല്‍ സീറ്റിംഗ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ അതിന്റെ വിഭാഗത്തില്‍ 625 ലിറ്ററിന്റെ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള 9,00,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ നേടുക എന്ന സുപ്രധാന നാഴികക്കല്ല് റെനോ കൈവരിച്ചിട്ടുണ്ട്.