കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേ ജില്‍ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സര്‍വ്വീസില്‍നിന്നു പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ ജോലി തിരിച്ചു കിട്ടിയതിന്റെ കഥ പറയുകയാണ് ഒരു കായി കാദ്ധ്യാപികയുടെ തുറന്നെഴുത്ത് എന്ന കൃതി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നിയമപോരാട്ടം നമ്മുടെ നിയമസംവിധാനത്തിന്റെയും മാനേജ്‌മെന്റ് നിയമനങ്ങളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. ഒരു സ്ത്രീയുടെ അതിജീ വനത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. ഫിലോമിന ജോസഫ് പറയുന്നത്. ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച കഥ. ‘ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്’. പ്രൊഫ ഫിലോമിന ജോസഫ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 190 രൂപ.