ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്നതാണ് തേനും പഞ്ചസാരയും. തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. ഇതുമാത്രമല്ല തേന്‍ പഞ്ചസാരയേക്കാള്‍ നല്ലതാണെന്ന് പറയാന്‍ കാരണം. ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്. തേനിന്റെ ഗ്ലൈസെമിക് സൂചിക പഞ്ചസാരയേക്കാള്‍ കുറവാണ്. അതായത,് തേന്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല. ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറഞ്ഞിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് വര്‍ദ്ധിക്കുന്നത് ഒഴിവാക്കും. തേനാണ് പഞ്ചസാരയേക്കാള്‍ പെട്ടെന്ന് ദഹിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയതിനാലാണിത്. പഞ്ചസാരയേക്കാള്‍ കലോറി കുറവാണ് തേനിന്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറി അടങ്ങിയിട്ടുണ്ട്, തേനില്‍ ഇത് 22 കലോറി ആണ്. തേന്‍ പഞ്ചസാരയേക്കാള്‍ മധുരമുള്ളതായതിനാല്‍ കുറച്ച് മാത്രമേ ഉപയോഗിക്കു. പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യം കാരണം തേന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും വേഗത്തില്‍ ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും. തേനില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു നീക്കം ചെയ്യാനവും വീക്കം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കും. പഞ്ചസാരയുടെ തന്മാത്രകള്‍ കൊളാജനുമായി ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ സംഭവിക്കും. ചുളിവുകളടക്കം പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.