ചൈനീസ് കമ്പനി ടെക്നോ മൊബൈലിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സീരീസ് ടെക്നോ കാമണ്‍ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു. സീരീസില്‍ കാമണ്‍ 20, കാമണ്‍ 20 പ്രോ 5ജി, കാമണ്‍ 20 5ജി പ്രീമിയര്‍ എന്നീ മൂന്ന് മോഡലുകളാണ് ഉള്‍പ്പെടുന്നത്. 15,000 രൂപയില്‍ താഴെ വാങ്ങാവുന്ന 5ജി ഫോണുകളാണ് ടെക്നോ പുറത്തിറക്കിയത്. 14,999 രൂപയാണ് കാമണ്‍ 20 ന്റെ അടിസ്ഥാന വില. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയും വികസിപ്പിക്കാവുന്ന റാം ഫീച്ചറുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. പ്രെഡോണ് ബ്ലാക്ക്, സെറിനിറ്റി ബ്ലൂ, ഗ്ലേസിയര്‍ ഗ്ലോ കളര്‍ ഓപ്ഷനുകളിലാണ് കാമണ്‍ 20 വരുന്നത്. കാമണ്‍ 20 പ്രോ 5ജിക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് ഉള്ളത്. രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ്. കാമണ്‍ 20 പ്രോ 5ജി സെറിനിറ്റി ബ്ലൂ, ഡാര്‍ക്ക് വെല്‍കിന്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. കാമണ്‍ 20 5ജി പ്രീമിയറിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. സെറിനിറ്റി ബ്ലൂ, ഡാര്‍ക്ക് വെല്‍കിന്‍ കളര്‍ ഓപ്ഷനുകളിലാണ് 5ജി പ്രീമിയര്‍ ഹാന്‍ഡ്സെറ്റ് വരുന്നത്. ടെക്നോ കാമണ്‍ 20, കാമണ്‍ 20 പ്രോ മോഡലുകളില്‍ 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ, മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടെക്നോ കാമണ്‍ 20 പ്രീമിയര്‍ 5ജിയില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 108 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്ളത്. സീരീസിലെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടു കൂടിയ 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.