നിലാവിന് നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്നേഹമധുരസ്മൃതികളായി പൊതിയുന്നു. പ്രേമവും കാമവും വിരഹവും വിഷാദവും വാത്സല്യവും ഒക്കെച്ചേര്‍ന്ന് ഈ കാവ്യശരീരങ്ങള്‍ക്ക് രൂപവും ഭാവവും പകരുന്നു, ഏകാന്തജാലകം തേടിവന്നെത്തുന്ന മിന്നാമിനുങ്ങുകളാണ് ഇവ; ഉയിരിലെ മുറിവുകളില്‍ തൂവല്‍ തൊടുന്നവ. ‘പറയൂ പ്രണയമേ’. റഫീക്ക് അഹമ്മദ്. എച്ച് & സി ബുക്സ്. വില 100 രൂപ.