രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നു. കേന്ദ്ര കൃഷി, കാര്‍ഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022-23 കാര്‍ഷിക വര്‍ഷത്തില്‍ മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനം 330.5 ദശലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 15 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നേരിയ തോതില്‍ പ്രതികൂലമായെങ്കിലും, അവ ഉല്‍പ്പാദനത്തെ ബാധിച്ചിരുന്നില്ല. ഭക്ഷ്യധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിച്ചത് അരിയില്‍ നിന്നാണ്. 2022-23 കാലയളവില്‍ അരിയുടെ ആകെ ഉല്‍പ്പാദനം 135.5 ദശലക്ഷം ടണ്ണാണ്. കൂടാതെ, 112.7 ദശലക്ഷം ടണ്‍ ഗോതമ്പും, 35.9 ദശലക്ഷം ടണ്‍ ചോളവും ഇക്കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചു. ഗോതമ്പ് ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് മില്യണ്‍ ടണ്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021-22 വിള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പയറുവര്‍ഗങ്ങളുടെയും, ധാന്യങ്ങളുടെയും ഉല്‍പ്പാദനം ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യധാന്യേതര വിഭാഗങ്ങളില്‍ എണ്ണക്കുരുക്കള്‍ 41 മില്യണ്‍ ടണ്ണാണ് ഉല്‍പ്പാദിപ്പിച്ചത്. 2021-22 ലെ ഉല്‍പ്പാദനത്തെക്കാള്‍ 3 മെട്രിക് ടണ്‍ കൂടുതലാണ്. കൂടാതെ, സോയാബീന്‍ ഉല്‍പ്പാദനം 10.2 മെട്രിക് ടണ്ണായും, കടുക് ഉല്‍പ്പാദനം 12.4 മെട്രിക് ടണ്ണായും ഉയര്‍ന്നു.