‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മായുന്നുവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ജോ പോളിന്റെ വരികള്‍ക്ക് സിബി മാത്യു ഈണം പകര്‍ന്നിരിക്കുന്നു. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. തൃശ്ശൂരിലെ കാറളം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കുടുംബകഥ കുടുംബത്തിലെ വേവലാതികളോ പടലപ്പിണക്കങ്ങളോ അതിരില്ലാ സ്നേഹങ്ങളോ കുശുമ്പോ കുന്നായ്മകളോ മാത്രമല്ല, നാടിനെ നയിക്കുന്നവരുടെ ഉള്ളിലിരിപ്പു കൂടി സമര്‍ഥമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ജാനകിയുടെ പേടികളാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണമായും ഒരു ഫീല്‍ ഗുഡ് മൂവിയാണിത്.