മലപ്പുറത്ത് വനമേഖലയിലെ മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു. കരുവാരക്കുണ്ട് ചേരി കൂമ്പൻ മല കയറിയവരാണ് കുടുങ്ങിയത്. കനത്ത മഴയെ തുടർന്ന് യുവാക്കൾക്ക് വഴി തെറ്റുകയായിരുന്നു. മാങ്ങ പറിക്കുന്നതിനായാണ് മലമുകളിൽ കയറിയതെന്നും, കോട ഇറങ്ങിയതും മഴ പെയ്തതും, ഇറങ്ങുമ്പോൾ ഒരാൾ വഴുതി വീണെന്നും രക്ഷപ്പെട്ട കുട്ടി പറഞ്ഞു.