ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ എൻ ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിലെ ജനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം വിദ്യാസമ്പന്നരും അധ്വാന ശീലരുമാണ് മലയാളികളെന്നും താനും അതിന്റെ ഗുണഭോക്താവാണെന്നും സൈനിക സ്കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. പ്രമുഖരായ മലയാളികളുടെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം പ്രശംസിച്ചത്.
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു
