നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡന്’ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ സുരേഷ് ഗോപി ജോയിന്‍ ചെയ്തു.സിദ്ധിഖ്, ജഗദീഷ് എന്നിവര്‍ക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. ഹരീഷ് മാധവ് എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തന്, നിഷാന്ത് സാഗര്‍, തലൈ വാസല്‍ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിനുശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.