രാത്രിയോടെ തമിഴ്നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.