കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാംപാദത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായത്തില്‍ 29.96 ശതമാനം വര്‍ദ്ധന. അറ്റാദായം 9122 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 7018 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 31896 കോടി രൂപയായി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 23339 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 40.2 ശതമാനം വര്‍ദ്ധിച്ച് 12605 കോടി രൂപയില്‍ നിന്നും 17667 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മുന്‍ വര്‍ഷം സമാന പാദത്തിലുണ്ടായിരുന്ന നാല് ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. നിക്ഷേപ വളര്‍ച്ചയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. നിക്ഷേപം 10.6 ലക്ഷം കോടി രൂപയില്‍ നിന്ന് 11.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ കാസ അനുപാതം 43.6 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിഷ്ക്രിയ ആസ്തി 2.81 ശതമാനമായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 3.60 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനത്തില്‍ നിന്ന് 0.48 ശതമാനമായി. റീട്ടെയില്‍ വായ്പ പോര്‍ട്ടഫോളിയോ വാര്‍ഷികാടിസ്ഥാനത്തില്‍ 22.7 ശതമാനം വര്‍ധിച്ചു. ബിസിനസ് ബാങ്കിങ് പോര്‍ട്ടഫോളിയോ 34.9 ശതമാനം വര്‍ധിച്ചപ്പോള്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ വളര്‍ച്ച 19.2 ശതമാനമായി. ഗ്രാമീണ മേഖലയിലുള്ള ബാങ്കിന്റെ പോര്‍ട്ടഫോളിയോ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 13.8 ശതമാനവും, പാദാടിസ്ഥാനത്തില്‍ 5.5 ശതമാനവും രേഖപ്പെടുത്തി.