◾ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകള്‍ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്പോട്ടായി തുടരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ബിബിസിക്കെതിരെ വിദേശനാണയവിനിമയ ചട്ടപ്രകാരം കേസെടുത്ത് ഇഡി. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍.
◾കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഏപ്രില്‍ 25ന് യുവം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാകും പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾മുസ്ലീം ഭവനങ്ങളില്‍ ബിജെപി പോവുന്നത് തടയാന്‍ കഴിയില്ലെങ്കിലും നാടകം ഏതാണെന്ന് അവര്‍ തിരച്ചറിയുമെന്നും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും ലീഗ് നേതാവ് എംകെ മുനീര്‍. ഈദുല്‍ഫിത്തറിന് ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം ഭവനങ്ങള്‍ സന്ദര്ശിക്കുന്നതിനെതിരേയാണ് മുനീറിന്റെ പരാമര്‍ശം. ബിജെപിയുടെ നാടകം ബുദ്ധിപരമായി ചിന്തിക്കുന്ന ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി തിരിച്ചറിയുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. അതേ സമയം രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്നും വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്.
◾നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയില്‍ അനുവാദമില്ലാതെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസില്‍ നല്കുന്ന മുന്നറിയിപ്പ്.
◾അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുല്‍ കലാം ആസാദ് എന്നിവരെ കൊന്ന കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 19ന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2012 ജൂണ്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം.
◾കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ വാര്‍ധക്യ വിധവാ ഭിന്നശേഷി വിഭാഗങ്ങളിലെ നാല് ലക്ഷത്തി ഏഴായിരം പേര്‍ക്കുള്ള പെന്‍ഷന്‍കാര്‍ക്ക് ഇത്തവണ ക്ഷേമപെന്ഷന് തികച്ച് കിട്ടില്ല. നിലവില്‍ സര്‍ക്കാര്‍ നല്കുന്ന 1600 രൂപയില്‍ പല വിഭാഗങ്ങളിലായി 200 മുതല്‍ 500 രൂപയുടെ വരെ കുറവാണ് ഉണ്ടാകുക.
◾വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു (45) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നത്തുള്ള വീട്ടില്‍ അറ്റകുറ്റപ്പണിക്ക് വന്ന ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്.
◾ബെംഗുളുരു സ്ഫോടന കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പിഡിപി ചെയര്മാന് മഅദനിക്കെതിരെ ഉള്ളതെന്നും കേരളത്തില്‍ പോകാന്‍ അനുവാദം നല്‍കരുതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അതേസമയം ജാമ്യത്തില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേര്‍ന്ന് 325 കിലോയോളം സ്വര്‍ണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകല്‍ എന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണെന്നോ വീഡിയോ സന്ദേശത്തില്‍ ഇല്ല.
◾
◾തോക്കുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ കര്‍ശനനിര്‍ദേശങ്ങളുമായി സുപ്രീം കോടതി. കള്ളത്തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ എന്ത് ചെയ്തെന്ന് സംസ്ഥാനങ്ങള്‍ വിശദീകരിക്കണമെന്നും കള്ളത്തോക്കുകള്‍ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. സീറ്റ് ലഭിക്കാതിരുന്ന ലക്ഷ്മണ് സാവഡി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎല്‍സി ആര് ശങ്കറും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു.
◾യുപിയില്‍ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്. അസദിനെ കൂടാതെ കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
◾ഖത്തറിലെ ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സല്യൂട്ട് നല്കി ഗായകന് മിക്ക സിംഗ്. നമ്മുടെ പണം ഡോളര്‍ പോലെ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
◾രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്കി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. കഴിഞ്ഞ ജനുവരിയിലാണ് 12,000 ജീവനക്കാരെ ഗൂഗിള്‍ പറഞ്ഞുവിട്ടത്. ഇന്ത്യയിലെ ഓഫീസുകളിലെ 450 ഓളം ജീവനക്കാരെ നേരത്തെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു.
◾ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
◾പ്രമുഖ സോഫ്റ്റ്വെയര് കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 14.8 ശതമാനത്തിന്റെ ലാഭ വര്‍ധന നേടി. മാര്‍ച്ചില്‍ 11,392 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,959 കോടിയായിരുന്നു ലാഭം. ഇന്ത്യയില്‍ ഉയര്‍ന്ന വിപണി മൂല്യമുള്ള സോഫ്റ്റ്വെയര് കമ്പനികളില്‍ ഒന്നാണ് ടി.സി.എസ്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 50,591 കോടിയായിരുന്നു. ഈ വര്‍ഷം ഇത് 59,162 കോടിയായി ഉയര്‍ന്നു. 16.9 ശതമാനമാണ് വര്‍ധന. ജൂണ്‍ ഒന്നിന് വിരമിക്കുന്ന രാജേഷ് ഗോപിനാഥന് പകരം എം.ഡി/സി.ഇ.ഒ ആയി കെ. ക്രിതിവാസനെ മാര്‍ച്ചില്‍ കമ്പനി നിയമിച്ചിരുന്നു. ഇദ്ദേഹം ജൂണ്‍ ഒന്നിന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ അഞ്ചു ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആദ്യ പാദത്തില്‍ 821 പുതിയ ജീവനക്കാരെ കൂടി നിയമിക്കാനാണ് തീരുമാനം.
◾ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപണ്‍ എ.ഐ യൂസര്‍മാര്‍ക്ക് പുതിയ ഓഫറുമായി രംഗത്ത്. ഓപണ്‍എ.ഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങളിലുള്ള കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 20,000 ഡോളര്‍ വരെ (16.39 ലക്ഷം രൂപ) പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം. ഗൂഗിളിനും മൈക്രോസോഫ്റ്റിനും മെറ്റയ്ക്കും പുറമേ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മുമായി എത്തിയിരിക്കുകയാണ് ഓപണ്‍എ.ഐ. ഇനി ചാറ്റ്ജി.പി.ടിയിലുള്ള പിഴവുകളും ബഗ്ഗുകളും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ മുതല്‍ (16,000 രൂപ) പ്രതിഫലം ലഭിക്കും. ബഗുകളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. യൂസര്‍മാര്‍ക്ക് അത്തരത്തില്‍ 20,000 ഡോളര്‍ വരെയുണ്ടാക്കാം. ബഗ് ബൗണ്ടി പ്ലാറ്റ്ഫോമായ ബഗ്ക്രൗഡിലുള്ള വിശദാംശങ്ങള്‍ അനുസരിച്ച് ചാറ്റ്ജി.പി.ടിയുടെ ചില പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഓപണ്‍എ.ഐ ഗവേഷകരെ ക്ഷണിച്ചിരിക്കുകയാണ്. ഓപണ്‍എ.ഐ സിസ്റ്റങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുമായി ആശയവിനിമയം നടത്തുകയും ഡാറ്റ പങ്കിടുകയും ചെയ്യുന്നതിന്റെ ചട്ടക്കൂടും ഗവേഷകര്‍ അവലോകനം ചെയ്യണം.
◾സാധാരണക്കാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് അതിനു ചേരുന്ന പാട്ടുകള്‍ ആവശ്യമുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണ് മഹേഷ് സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണ’ത്തിലെ ‘അയ്യടി മനമേ’. ന്യൂജെന്‍ പാട്ടുകളുടെ എല്ലാ സ്വഭാവ സവിശേഷതകളും പാട്ടിലുണ്ട്. മഞ്ജു വാരിയരും സൗബിന് ഷാഹിറുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നാട്ടുപാട്ടിന്റെ സുന്ദര ഈണവും നാട്ടുചൊല്ലുകളുടെ ചുറുചുറുക്കുള്ള വരികളും ‘അയ്യടി മനമേ’ എന്ന പാട്ടിനെ ആകര്‍ഷകമാക്കിയിരിക്കുന്നു. പുഷ്പവതിയാണ് ഗാനം ആലപിച്ചത്. പാട്ട് പിറവിയെക്കുറിച്ച് ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍ പറയുന്നതിങ്ങനെ: ‘ഇത്തരത്തില്‍ ഒരു പാട്ടിന്റെ ആശയം എന്നോടു പറഞ്ഞത് തിരക്കഥാകൃത്തായ ശരത്കൃഷ്ണയാണ്. എ.ആര്.റഹ്മാന്റെ പ്രിയ ശിഷ്യനായ സച്ചിന് ശങ്കര്‍ മന്നത്ത് ഈണമിട്ടു. നമ്മളെല്ലാവരും കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ള നാടന്‍ ശീലാണ് അയ്യടി മനമേ. അതില്‍ ആകെ രണ്ടു വരികളേ ഉള്ളൂ, ബാക്കിയില്ല. ആ വരികളുടെ അതേ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടും കഥയുടെ സന്ദര്‍ഭത്തിനു യോജിച്ച തരത്തില്‍ പുതിയ വരികള്‍ ചേര്‍ത്തും ആ പഴയ നാട്ടുശീലിനെ എന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമിച്ചു’.
◾അനുരാഗ കരിക്കിന് വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഇടവേളക്കു ശേഷം വീണ്ടും ഒത്തുചേരുന്നു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്റേത്. പൂര്‍ണമായും ത്രില്ലര്‍ ജോണറിലായിരിക്കും പുതിയ ചിത്രം എത്തുന്നത്. വിശാലമായ ക്യാന്‍വാസില്‍ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 17ന് തലശ്ശേരിയില്‍ ആരംഭിക്കും. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
◾2023-ന്റെ ആദ്യ പാദത്തില്‍ മെഴ്സിഡസ് ബെന്സിന് റെക്കോര്‍ഡ് വില്‍പ്പന. 2022-23 ല്‍ വില്‍പ്പന 36.67 ശതമാനം ഉയര്‍ന്ന് 16,497 യൂണിറ്റിലെത്തിയെന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തെ 12,071 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളര്‍ച്ച. വിശാലവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്ന ശ്രേണി ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനിയെ 4,697 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,022 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. 1.5 കോടിക്ക് മുകളില്‍ വിലയുള്ള ടോപ് എന്‍ഡ് വാഹനങ്ങള്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 107 ശതമാനം വളര്‍ച്ച കൈവരിച്ചു. ചൈനയെയും പാശ്ചാത്യ വിപണികളെയും അപേക്ഷിച്ച് ഇന്ത്യയിലെ ലക്ഷ്വറി വാഹന സെഗ്മെന്റ് ഇപ്പോഴും വളരെ ചെറുതാണ്. ഇന്ത്യയിലെ ആഡംബര കാര്‍ സെഗ്മെന്റില്‍, ഏകദേശം 42 ശതമാനം വിഹിതവുമായി മെഴ്സിഡസ് ബെന്‍സാണ് വിപണിയില്‍ മുന്നില്‍. 2022 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 4,022 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2023 ന്റെ ആദ്യ പാദത്തില്‍ കമ്പനി 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇ-ക്ലാസ് ലോംഗ് വീല്‍ബേസ്, സി-ക്ലാസ് , ജിഎല്‍ഇ തുടങ്ങിയ മെഴ്സിഡസ് ബെന്‍സിന്റെ ടോപ്പ്-എന്‍ഡ് വെഹിക്കിളുകളിലും ടിഇവിയിലും ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുന്നു.
◾തന്നോടും ലോകത്തോടും ഒരേ മട്ടില്‍ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓര്‍മ്മകളും കലര്‍ന്ന് പലതരം അടയാളപ്പെടലുകള്‍ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം. ‘മുരിങ്ങ വാഴ കറിവേപ്പ്’. അനിത തമ്പി. ഡിസി ബുക്സ്. വില 135 രൂപ.
◾വാര്‍ധക്യത്തിന്റെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ നമ്മുടെ ഭക്ഷണക്രമവും ചില ശീലങ്ങളും വഴി കഴിയും. കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും. പ്രായമാകുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുന്നതിനെ തടയാന്‍ ഇത്തരം കാല്‍സ്യം ഭക്ഷണങ്ങള്‍ ആവശ്യമാണ്. എണ്ണ ഭക്ഷണത്തിലും മാംസത്തിലും ചില പാലുല്‍പന്നങ്ങളിലുമുള്ള സാച്ചുറേറ്റഡ് കൊഴുപ്പ് വാര്‍ധക്യത്തില്‍ കുറയ്ക്കേണ്ടതാണ്. പകരം അവോക്കാഡോ, മീന്‍, സസ്യ എണ്ണകള്‍ എന്നിവ പോലെ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിങ്ങനെ നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയും ഇതുവഴി ലഭിക്കും. പ്രായമാകുമ്പോള്‍ ഭാരം കുറയാനും പേശികള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം ലഘൂകരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. മീന്‍, മുട്ടയുടെ വെള്ള, ബീന്‍സ് എന്നിങ്ങനെ ലീന്‍ പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ശരീരത്തിന് സംഭവിക്കുന്ന നിര്‍ജലീകരണം പ്രായമാവരില്‍ മലബന്ധം, വൃക്കയില്‍ കല്ലുകള്‍, ശരീരം അമിതമായി ചൂടാകല്, മൂഡ് മാറ്റം, അവ്യക്തമായ ചിന്ത എന്നിവയിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ഇതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കൊഴുപ്പില്ലാത്തതോ കുറഞ്ഞതോ ആയ പാല്, മധുരം ചേര്‍ക്കാത്ത സമ്പുഷ്ടീകരിച്ച പാല്, പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ് എന്നിവയെല്ലാം പ്രതിദിന കാലറി ആവശ്യകതയ്ക്കുള്ളിലാകുന്ന തരത്തില്‍ കഴിക്കാം. ഓരോ വ്യക്തിയുടെയും ആരോഗ്യ സാഹചര്യവും രോഗാവസ്ഥകളും വ്യത്യസ്തമായതിനാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.85, പൗണ്ട് – 102.39, യൂറോ – 90.19, സ്വിസ് ഫ്രാങ്ക് – 91.79, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 217.08, കുവൈത്ത് ദിനാര്‍ -267.35, ഒമാനി റിയാല്‍ – 212.49, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.29, ഖത്തര്‍ റിയാല്‍ – 22.49, കനേഡിയന്‍ ഡോളര്‍ – 61.07.