ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യമാണെന്നും, പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഈ പ്രസ്താവനയോടെ ഹർജിക്കാരന്റെ വിശ്വാസതയല്ല തകർന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ വിമർശനമുന്നയിച്ചിരുന്നു.
ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നതെന്ന് വിഡി സതീശൻ
