എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഈ മാസം 28 വരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി.
അതോടൊപ്പം പ്രതിയുടെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.