രാഹുൽ ഗാന്ധിക്ക് ഈ മാസം പതിമൂന്ന് വരെ ജാമ്യം. അദ്ദേഹംസൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകി. കേസ് ഈ മാസം പതിമൂന്നിന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മുപ്പത് ദിവസത്തേക്ക് സ്റെറ നൽകിയിരുന്നു. അപ്പീലിൽ തീരുമാനമുണ്ടാകുന്നതു വരെ അദ്ദേഹത്തിന് ജയിലിൽ പോകേണ്ടി വരില്ല. പക്ഷെ അയോഗ്യനാക്കിയ നടപടി തുടരേണ്ടി വരും.
രാഹുൽ ഗാന്ധിക്ക് ഈ മാസം പതിമൂന്ന് വരെ ജാമ്യം
