കോഴിക്കോട് എലത്തൂരിൽ ഓടുന്ന ടെയിനിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്നാണ് സംശയം. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഇന്ധന കുപ്പിയും പുസ്തകങ്ങളും ഫോണും ലഭിച്ചു. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ടത് ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളെന്നും, അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിലെന്നും റിപ്പോർട്ട്. തീപിടുത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശികളായ മൂന്ന് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, എൻ ഐ എ യും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.
ഓടുന്ന ടെയിനിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സംശയം
