രാമലീലയ്ക്കുശേഷം ദിലീപ് ചിത്രത്തില്‍ രാധിക ശരത്കുമാര്‍. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രാധിക ശരത്കുമാര്‍ ദിലീപ് ചിത്രത്തിന്റെ ഭാഗമാകുന്നത്. രാമലീലയില്‍ രാമനുണ്ണി എന്ന മകനായി ദിലീപും അമ്മ രാഗിണിയായി രാധികയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 15ന് കൊച്ചിയില്‍ ആരംഭിക്കും. ചിത്രത്തില്‍ നാലു നായികമാരുണ്ട്. ജോണി ആന്റണിയാണ് മറ്റൊരു പ്രധാന താരം. പതിനഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഇപ്പോള്‍ പ്‌ളാന്‍ ചെയ്യുന്നത്. ചെട്ടിക്കുളങ്ങര ആണ് പ്രധാന ലൊക്കേഷന്‍. ദിലീപിന്റെ അഭിനയജീവിതത്തിലെ 149 -ാമത്തെ ചിത്രമാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ദിലീപ് ചിത്രത്തില്‍ രാധിക ശരത്കുമാര്‍
