ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവർക്കറെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് ശരദ് പവാർ ഇപ്രകാരം പറഞ്ഞതെന്നത് ശ്രദ്ധേയം.
അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ ഐടി സെല്‍ മുന്‍ ചുമതലക്കാരനുമായ അനിൽ ആന്‍റണി.