പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റാഡല്‍’ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും. ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ ‘സിറ്റഡലി’ന്റെ തകര്‍ച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസണ്‍ കെയ്‌നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്റെ പ്രമേയം. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍’, ‘എന്‍ഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്.