മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി13 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതൊരു 4ജി സ്മാര്‍ട് ഫോണാണ്. 9,499 രൂപയാണ് വില. പുതിയ ഹാന്‍ഡ്‌സെറ്റ് ഏപ്രില്‍ 4 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങാം. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. മുന്‍പ് നിരവധി ബജറ്റ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസര്‍ ആണ് മോട്ടോ ജി13 ന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവര്‍ത്തിക്കുന്നത്. 576ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും 89.47 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയുമായാണ് മോട്ടോ ജി13 വരുന്നത്. എല്‍സിഡി സ്‌ക്രീനിന് 90ഒ്വ ആണ് റിഫ്രഷ് റേറ്റ്. ഡിസ്‌പ്ലേ പാനലിന് പ്രത്യേക ഗ്ലാസ് സംരക്ഷണവും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാല്‍, 10വാട്ട് ചാര്‍ജിങ് ശേഷി മാത്രമാണ് ഈ ഹാന്‍ഡ്‌സെറ്റിന് ലഭിക്കുന്നത്. മോട്ടോ ജി 13 ന് പിന്നില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ട്. ഇതിന് 2-മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 2-മെഗാപിക്‌സല്‍ മാക്രോ യൂണിറ്റും പിന്തുണയ്ക്കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.