പുതിയ ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ അയോണിക് 5 ന് പുതിയ നേട്ടം. വാഹനത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങള്‍ കണ്ടുമടങ്ങാനും ഒരു യാത്രക്ക് ഹ്യുണ്ടായി തുടക്കമിട്ടിരുന്നു. ഇന്ത്യയിലെ 7 അത്ഭുതങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഇവി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി ഡ്രൈവ് എന്ന റെക്കോര്‍ഡും ഇപ്പോള്‍ സ്വന്തമാക്കി. ഏഴ് അത്ഭുതങ്ങള്‍ കണ്ട് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി എന്ന നിലയിലാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്യുവി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. രാജ്യത്തെ എല്ലാ അത്ഭുതങ്ങളും ഉള്‍ക്കൊള്ളുന്ന ‘ഫാസ്റ്റസ്റ്റ് ഇവി ഡ്രൈവ്’ എന്ന തലക്കെട്ടോടെയാണ് ഇലക്ട്രിക് എസ്യുവിക്ക് അവാര്‍ഡ് ലഭിച്ചത്. പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആദ്യം പിന്നിട്ട മോഡല്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ താജ്മഹല്‍, ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍, നളന്ദയുടെ പുരാതന അവശിഷ്ടങ്ങള്‍, കൊണാര്‍ക്ക് സൂര്യക്ഷേത്രം, ഹംപി, ഗോമതേശ്വര പ്രതിമ എന്നിവയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. 44.95 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 631 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.