മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം ‘തടം’ ബോളിവുഡില്‍ ‘ഗുമ്രാ’ എന്ന പേരില്‍ എത്തുന്നു. 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം അരുണ്‍ വിജയ് നായകനായി തമിഴില്‍ ഒരുങ്ങിയതാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ‘തടം’. ‘ഗുമ്രാ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മൃണാള്‍ താക്കൂറിനൊപ്പം ചിത്രത്തില്‍ ആദിത്യ കപൂറും പ്രധാന വേഷത്തിലെത്തുന്നു. വര്ധന് ഖേട്കറാണ് ചിത്രത്തിന്റെ സംവിധാനം. വിനീത് മല്ബോത്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഗിഴ് തിരുമേനിയുടെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് വര്ദ്ധന് കേത്കര്‍, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ്. ഭൂഷന് കുമാര്‍, മുറാദ് ഖേതാനി, കൃഷന് കുമാര്‍, അന്‍ജും ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് ഗുമ്രാ നിര്‍മിക്കുന്നത്. ശിവ് ആണ് ചിത്രത്തിന്റെ സഹനിര്‍മാണം. ഏപ്രില്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.