സഹോദരിയുടെ മകളുടെ കല്യാണത്തിന് മൂന്നു കോടി രൂപയുടെ സമ്മാനങ്ങളുമായി എത്തിയ അമ്മാവന്മാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങളായി. രാജസ്ഥാനിലെ നാഗേറില്‍ ഗെവാരി ദേവിയുടെ മകള്‍ അനുഷ്‌കയുടെ കല്യാണപന്തലിലാണ് അത്യപൂര്‍വമായ കാഴ്ചകള്‍. അനുഷ്‌കയും ഭന്‍വര്‍ലാല്‍ എന്ന യുവാവും തമ്മിലാണു വിവാഹം. ഗൊവേരി ദേവിയുടെ മൂന്നു സഹോദരന്മാരായ ഹരീന്ദ്ര, രാമേശ്വര്‍, രാജേന്ദ്ര എന്നിവര്‍ അച്ഛന്‍ ഭന്‍വര്‍ലാല്‍ ഗര്‍വയ്ക്കൊപ്പമാണ് സമ്മാനങ്ങളുമായി എത്തിയത്. ജയ്പൂരിലെ ബര്‍ധി ഗ്രാമവാസികളാണ് ഇവര്‍. അവര്‍ നല്‍കിയ സമ്മാനങ്ങള്‍ എന്തെല്ലാമാണെന്നോ? 80 ലക്ഷം രൂപയുടെ നോട്ട് കെട്ടുകള്‍. 41 പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നു കിലോ വെള്ളിയാഭരണങ്ങളും. രണ്ടു സ്ഥലത്തിന്റെ പ്രമാണങ്ങള്‍. ഗോതമ്പു നിറച്ച ഒരു ട്രാക്ടര്‍. ഇത്രയും ഇനങ്ങളാണ് അവര്‍ ഏക സഹോദരിയുടെ മകള്‍ക്ക് അവര്‍ സമ്മാനിച്ചത്. കുടുംബത്തിലെ ഏക പെണ്‍തരിയുടെ മകളെ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ വിവാഹം ചെയ്തു നല്‍കേണ്ടതെന്നാണ് അനുഷ്‌കയുടെ മുത്തച്ഛന്‍ ഭന്‍വര്‍ലാല്‍ ഗര്‍വ ചോദിച്ചത്. സമ്മാനദാനത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ട മലയാളി പെണ്‍കുട്ടികള്‍ ഇതുപോലുള്ള അമ്മാവന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടാകും. വിവരമറിഞ്ഞ് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും ഈ കുടുംബത്തെ വേട്ടയാടിയോയെന്ന് ഒരാഴ്ചയ്ക്കകം അറിയാം.
കല്യാണ സമ്മാനങ്ങളുമായി താരങ്ങളായ അമ്മാവന്മാര്‍
