yt cover 39

ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 7,847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജ ജയിച്ചത്. വിധിക്കെതിരേ സുപ്രീംകോടതിയില്‍ നാളെ അപ്പീല്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പ്രതിപക്ഷത്തോട് അനുനയ റൂളിംഗുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കും. അനുചിതമായ പരാമര്‍ശമായിരുന്നെന്നും ഷംസീര്‍ പറഞ്ഞു. സഭാ ടീവിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കും. സമാന്തര സഭാ സമ്മേളനം നടത്തിയാല്‍ നടപടിയെടുക്കുമെന്നും സ്പീക്കര്‍. നിയമസഭാ കാര്യോപദേശക സമിതിക്കു ശേഷമാണ് സ്പീക്കര്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കംമുതലേ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗവും ബഹിഷ്‌കരിച്ചു.

സര്‍ക്കാര്‍ അനുരഞ്ജനത്തിനു ശ്രമിക്കാത്തതിനാല്‍ നിയമസഭാ സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. അടിയന്തര പ്രമേയം അനുവദിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. സഭാനടപടികള്‍ നിര്‍ത്തിവച്ച് 11 ന് കാര്യോപദേശക സമിതി ചേര്‍ന്നു.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിംഗിനെ അറസ്റ്റു ചെയ്തെന്ന് അയാളുടെ അഭിഭാഷകന്‍ ഇമാന്‍ സിങ് ഖാര. അമൃത്പാല്‍ ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാനാണ് ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. പഞ്ചാബ് പോലീസ് ഇനിയും പ്രതികരിച്ചിട്ടില്ല. പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡറെ അറസ്റ്റു ചെയ്തു. വടകര വില്യാപ്പള്ളി കുഴിപറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റു ചെയ്തത്. ഇയാളെ സസ്പെന്‍ഡു ചെയ്തിരുന്നു. പരാതിയില്‍ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍കംടാക്സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന. കൊച്ചി, കൊയിലാണ്ടി, ഡല്‍ഹി, ചെന്നെ, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.

നിയമസഭയില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയെങ്കിലും വിട്ടുവീഴ്ചയ്ക്കു മടിച്ച് സര്‍ക്കാര്‍. സഭ സമ്മേളിക്കുന്നതിനു മുമ്പ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യോഗം ചേര്‍ന്ന് സമവായത്തിനു ശ്രമമുണ്ടായില്ല. എന്നാല്‍ സ്പീക്കര്‍ ഷംസീറും പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനും സഭയില്‍ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടു ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പ്ലകാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തെ മനപ്പൂര്‍വം പ്രകോപിപ്പിച്ച് മറുപടി പറയാതെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ മാസം 30 വരെ നടക്കേണ്ട സമ്മേളനം പ്രതിപക്ഷ പ്രതിഷേധംമൂലം വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടായെങ്കിലും നാലു ബില്ലുകള്‍കൂടി പാസാക്കാനുള്ളതിനാല്‍ സമ്മേളനം തുടരാനാണ് തീരുമാനിച്ചത്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷവുമായി സ്പീക്കര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. റൂളിംഗില്‍ അവ്യക്തതയുണ്ട്. അടിയന്തര പ്രമേയം അവകാശമാണ്. എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ശരിയായ പ്രതികള്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളും പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളുമാണു ചുമത്തിയത്. സതീശന്‍ കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നു പ്രസംഗിച്ചതില്‍ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പ്രതികരിച്ചു. കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷമെന്നും പാംപ്ലാനി പറഞ്ഞു.

റബ്ബര്‍ വില മുുന്നൂറു രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്നു പ്രസംഗിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസും നേതാക്കളും സന്ദര്‍ശിച്ചു. ആര്‍ച്ച്ബിഷപിന്റെ ആവശ്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു ഹരിദാസ്.

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. പരാതിപ്പെട്ടെങ്കിലും പേട്ട പൊലീസ് കേസെടുത്തത് മൂന്നു ദിവസത്തിനുശേഷമാണ്. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട് പൊലീസ് ചട്ടം ലംഘിക്കുകയും ചെയ്തു.

തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍. സംഭവ ദിവസം പ്ലാന്റില്‍ ഉണ്ടായിരുന്ന 48 പേരില്‍ നിന്ന് വിവരങ്ങള്‍ തേടി. ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ആറു ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സാറ്റലൈറ്റ് ഇമേജുകള്‍ക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നല്‍കിയെന്നും കമ്മീഷണര്‍ പറഞ്ഞു

ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനു മുന്നിലെ കോണ്‍ഗ്രസ് സമരത്തില്‍ പോലീസിനെതിരേ പ്രസംഗിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കലാപ ശ്രമത്തിനു കേസ്. കൊച്ചി സെന്‍ട്രല്‍ പൊലീസാണു കേസെടുത്തത്.

ബിജെപിയോടു തൊട്ടുകൂടായ്മ ഇല്ലെന്ന ആര്‍ച്ച്ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ എല്‍ഡിഎഫും യുഡിഎഫും അസ്വസ്ഥരാകുന്നത് എന്തിനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ല. കര്‍ഷകര്‍ക്കുവേണ്ടിയാണു ബിജെപിയും മോദി സര്‍ക്കാരും നിലകൊള്ളുന്നതെന്നും മുരളീധരന്‍.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹര്‍ജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും കൊലക്കേസായതിനാല്‍ പരസ്യവിചാരണ ആകാമെന്നുമാണ് ജോളി വാദിച്ചത്.

ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എല്‍എംഎസ് സ്‌കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്.

ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന രുക്മാന്‍ അലി (36) ആണ് കൊല്ലപ്പെട്ടത്.

കട്ടപ്പന പുഷ്പഗരിയില്‍ ബൈക്കില്‍ പോകുകയായിരുന്ന യാത്രക്കാരനു നേരെ കടുവക്കൂട്ടം പാഞ്ഞടുത്തു. ടിപ്പര്‍ ഡ്രൈവറായ മോബിന്‍ കട്ടപ്പനക്കു പോകാന്‍ ബൈക്കില്‍ വരുമ്പോഴാണ് സംഭവം. ഭാഗ്യംകൊണ്ടാണ് കടുവകളില്‍നിന്നു രക്ഷപ്പെട്ടതെന്ന് മോബിന്‍.

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോടു മോശമായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.

കോടതികള്‍ക്കു മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് ജുഡീഷ്യല്‍ നടപടികളുടെ മൗലിക തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിരമിച്ച സൈനികര്‍ക്ക് ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നല്‍കണമെന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം അറ്റോര്‍ണി ജനറല്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മുദ്രവച്ച കവര്‍ കോടതി സ്വീകരിച്ചില്ല. പെന്‍ഷന്‍ ഒറ്റ ഗഡുവായി വിതരണം ചെയ്യാന്‍ പണമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഗഡുക്കളായി അടുത്ത ഫെബ്രുവരി 28 നകം കുടിശിക വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചെങ്കിലും ചര്‍ച്ച അനുവദിച്ചില്ല. ഷെയിം ഷെയിം രാഹുല്‍ ഗാന്ധി വിളികളുമായി ഭരണ പക്ഷമാണ് ബഹളത്തിനു തുടക്കമിട്ടത്. രാഹുല്‍ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും നടപടി വേണമെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക കര്‍ഷക റാലി പ്രഖ്യാപിച്ച് ഡല്‍ഹിയിലെ കിസാന്‍ മഹാ പഞ്ചായത്ത്. രാം ലീലാ മൈതാനിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കിസാന്‍ മഹാ പഞ്ചായത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ സമരം പ്രഖ്യാപിച്ചത്. തെക്കന്ത്യേ മുതല്‍ ഒരോ സംസ്ഥാനത്തും പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

പാക്കിസ്ഥാനിലും ചൈനയിലും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കള്‍’ കണ്ടുകെട്ടി ലേലം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിനും ശേഷം ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവര്‍ ഉപേക്ഷിച്ച സ്വത്തുക്കളാണു ലേലം ചെയ്യുന്നത്. ഇവയില്‍നിന്ന് ഒരു ലക്ഷം കോടി രൂപ വരുമനമുണ്ടാക്കാമെന്നാണു മോദി സര്‍ക്കാരിന്റെ പ്രതീക്ഷ.

ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ മൂത്രാഭിഷേകത്തിന് ഇരയായ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിജിസിഎയ്ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്നു രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വര്‍ണാഭരണങ്ങളും രത്നങ്ങളും കാണാത്തതിനു മൂന്നു ജീവനക്കാരെ സംശയിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജപ്പാന്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ തന്നെ വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റ് ഇടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 323 കോടി ഡോളറിനാണ് ഇടപാട്. ആദ്യം 100 കോടി ഡോളറിനു വാങ്ങാനാണ് യുബിഎസ് ശ്രമിച്ചത്. ഏറ്റെടുക്കലില്‍ വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുന്നത്. ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികള്‍ക്ക് യുബിഎസിന്റെ ഒരോഹരി കിട്ടും. 900 കോടി സ്വിസ് ഫ്രാങ്ക് (972 കോടി ഡോളര്‍) നഷ്ടം സ്വിസ് ഗവണ്മെന്റ് വഹിക്കുന്നുണ്ട്. ക്രെഡിറ്റ് സ്വീസില്‍ ഓഹരിക്കു സമാനമായി പരിഗണിക്കുന്ന 1700 കോടി ഡോളര്‍ അഡീഷണല്‍ ടിയര്‍ വണ്‍ (എടി -1) കടപ്പത്രങ്ങള്‍ എഴുതിത്തള്ളി. അവയില്‍ നിക്ഷേപിച്ചവര്‍ക്ക് ഒന്നും കിട്ടില്ല. ഇടപാട് തീരും മുമ്പ് ക്രെഡിറ്റ് സ്വീസിന്റെ കടപ്പത്രങ്ങള്‍ക്ക് പരിധിയിലധികം വിലയിടിഞ്ഞാല്‍ കച്ചവടം റദ്ദാകും എന്നും യുബിഎസ് വ്യവസ്ഥ വച്ചു. ക്രെഡിറ്റ് സ്വീസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗം പിരിച്ചുവിടും. ക്രെഡിറ്റ് സ്വീസിലെ 50,000-ല്‍ പരം ജീവനക്കാരില്‍ 10,000 പേര്‍ക്കു പണി പോകുമെന്നു സൂചനയുണ്ട്.

സാംസംഗിന്റെ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി എഫ് 14 മാര്‍ച്ച് 24ന് ഇന്ത്യന്‍ വിപണിയിലെത്തും. ശ്രേണിയിലെ ഏക 5 എന്‍.എം ചിപ്പ്‌സെറ്റുമായി വരുന്ന ഫോണിന് 10,000-15,000 രൂപനിരക്കിലാണ് വില പ്രതീക്ഷിക്കുന്നത്. 6000 എം.എ.എച്ച് ബാറ്ററി ശ്രേണിയിലെ ആദ്യ 6000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് സാംസംഗ് ഗ്യാലക്‌സി എഫ് 14 ഫോണിനുള്ളത്. 12 ജിബി റാം ഉണ്ടാകും. ഇതില്‍ 6 ജിബി വിര്‍ച്വലാണെന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് 13/വണ്‍ യു.ഐ 5.0 ഓപ്പറേറ്റിംഗ് സംവിധാനമാണുണ്ടാവുക. 4 വര്‍ഷത്തിനകം രണ്ട് ഒ.എസ് അപ്‌ഡേറ്റിംഗും 4 സുരക്ഷാ അപ്‌ഡേറ്റിംഗും വാഗ്ദാനം ചെയ്യുന്നു.ഗൊറില്ല ഗ്ലാസ്-5 സുരക്ഷയുള്ള 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്‌ക്രീനാണുള്ളത്. ക്യാമറയുടെ വിശദാംശങ്ങളും സാംസംഗ് പുറത്തുവിട്ടിട്ടില്ല.

മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘വെള്ളരിപട്ടണം’ ട്രെയിലര്‍ എത്തി. കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമ ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തും.

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ഗാനമെത്തി. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ ഷിജി പട്ടണം ആണ്.

ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ഹൈലക്‌സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തെ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. രൂപകല്‍പനയില്‍ മാത്രമല്ല ഉള്ളിലും ഹൈലക്‌സിന് ഫോര്‍ച്യൂണറിനോട് സാമ്യതയുണ്ട്. ഈ രണ്ടു വാഹനങ്ങളിലും 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടൊയോട്ട നല്‍കിയിട്ടുള്ളത്. 204 എച്ച്പി കരുത്തും 420 എന്‍എമ്മും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ ടോര്‍ക്ക് 500 എന്‍എമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹൈലക്‌സില്‍ ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.

കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തുടങ്ങി കാവുകള്‍ക്കുള്ളിലെ അപൂര്‍വ്വസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍ വരെ ഉണ്ണികൃഷ്ണന് സുപരിചിതമാണ്. ചരിത്രവും ഐതിഹ്യവും പരിസ്ഥിതിശാസ്ത്രവും ജനിതകശാസ്ത്രവും എല്ലാം കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു കൗതുകകരമായ ദൃശ്യമാണിത്. വേണ്ടവര്‍ക്ക് ഇവയില്‍നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. കേരള സാഹിത്യ അക്കാദമി പ്രഥമ ജി.എന്‍. പിള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ കൃതി. ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍’. ഇ ഉണ്ണികൃഷ്ണന്‍. ഡിസി ബുക്സ്. വില 474 രൂപ.

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന്റെ നിരക്കും ഇപ്പോള്‍ രാജ്യത്ത് ഉയരുകയാണെന്നാണ് മറ്റൊരു പഠനം പറയുന്നത്. വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയും ചിലപ്പോള്‍ ഒരു ലക്ഷണമാകും. അതായത് ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്റെ ഒരു ലക്ഷണമാകാം. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. അതിനാല്‍ അതും നിസാരമായി കാണരുത്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *