മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വിശദീകരണം അറ്റോർണി ജനറൽ മുദ്ര വച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. പെൻഷൻ ഒറ്റ ഗഡുവായി വിതരണം ചെയ്യാൻ പണം ഇല്ലെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി അംഗീകരിച്ചു. തുടർന്ന് ഗഡുക്കളായി അടുത്ത വർഷം ഫെബ്രുവരി 28 നകം കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നൽകി.
മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്
