ഉറപ്പുകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച ഇന്നു ഡൽഹി രാം ലീല മൈതാനിയിൽ കർഷക മഹാ പഞ്ചായത്ത് നടത്തും. സർക്കാരിനെതിരെ രണ്ടാം കർഷക പോരാട്ട പ്രഖ്യാപനമാണിതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകർ എത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞു. 2021 ൽ രേഖാമൂലം നൽകിയ ഉറപ്പുകൾ കേന്ദ്രം പാലിക്കണമെന്നും കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതുൾപ്പെടെയുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അന്നു സമരം അവസാനിപ്പിച്ചതെന്നും എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan