വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കിയും, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചും, സർക്കാർ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ നൽകാനുള്ള തീരുമാനങ്ങളുൾപ്പെടെ നിരവധി ജനക്ഷേമ പരിപാടികളാണ് പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 2023 മാർച്ച് 1 ന് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്. 11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. 12 വർഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിപറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി
