ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍ സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഹോണ്ട ഷൈന്‍ 125. ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100 സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളുടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്. ബ്ലാക്ക് വിത്ത് റെഡ് സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത്‌ഗ്രേ സ്‌ട്രൈപ്‌സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന് 100 ലഭിക്കും. 64,900 രൂപയാണ് (എക്‌സ്‌ഷോറൂം, മഹാരാഷ്ട്ര) വില.