പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘർഷമാകും ചർച്ചാ വിഷയം.തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിന് എതിരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
