ഏ.ടി.സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ്.എം.തോമസ് നിര്‍മ്മിച്ച് ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെര്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെര്‍സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച്, പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഹെര്‍. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഗാനം പുറത്തു വിടുന്നതില്‍ ഏറെ പ്രാധാന്യമുണ്ട്. പാര്‍വ്വതി തെരുവോത്ത്, ഉര്‍വ്വശി, ഐശ്യര്യാ , റാജേഷ്, രമ്യാ നമ്പീശന്, ലിജാമോള്‍, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്, രാജേഷ് രാഘവന്, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്. അര്‍ച്ചനാ വാസുദേവിന്റെതാണ് തിരക്കഥ.