ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ തരത്തിലുള്ള പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോണ്‍- ഐഡിയ. ഓരോ മാസം പിന്നിടുമ്പോഴും വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, കിടിലന്‍ പ്ലാനുകള്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഒട്ടനവധി ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണ് വോഡഫോണ്‍-ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയുടെ രണ്ട് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷന് ആസ്വദിക്കാനാകും. ഈ പ്ലാനിനെ ‘വി മാക്സ് 401 സൗത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയത്തിലേക്ക് ആക്സസ് ലഭിക്കും. സോണി ലൈവ് മൊബൈല്‍ സബ്സ്ക്രിപ്ഷനോട് കൂടിയുള്ളതാണ് രണ്ടാമത്തെ പ്ലാന്‍. ഒരു വര്‍ഷം വരെയാണ് സബ്സ്ക്രിപ്ഷന് ലഭിക്കുക. 401 രൂപയാണ് ഈ പ്ലാനിന്റെ നിരക്കും. ഒടിടി ആനുകൂല്യങ്ങളിലുള്ള വ്യത്യാസമാണ് ഈ പ്ലാനുകളെ വേര്‍തിരിക്കുന്നത്.