വിനിമയത്തിന്റെ ജീവനാഡികളായ നാട്ടുഭാഷയുടെ ശക്തമായ സ്വാധീനം മീനാച്ചിക്കഥകളെ കരുത്തുറ്റതാക്കുന്നുണ്ട്. പുതുപദങ്ങളെ ആവാഹിച്ച് പരമ്പരാഗത എഴുത്തുരീതികളില്‍ നിന്ന് വഴിമാറിയുള്ള നടത്തം. ശങ്കരവലയത്തില്‍ തുടങ്ങി അവസ്ഥാന്തരങ്ങളായി പുരോഗമിച്ച് മീനാച്ചി കേന്ദ്രബിന്ദുവാകുന്ന കഥകള്‍. പ്രണയകുശ്മാണ്ഡവും പാരിസ് മുട്ടായിയുമെല്ലാം ഷേനയുടെ കഥാകഥനത്തെ മിഴിവുറ്റതാക്കുന്നു. സര്‍ഗാത്മകതയുടെ ലോകത്ത് ഷേനയുടെ കടന്നുവരവ് പുതുപ്രതീക്ഷകള്‍ക്ക് വഴിനാമ്പിടുന്നു. ‘മീനാച്ചിക്കഥകള്‍’. ഷേന എം. സാഹിത്യ പബ്‌ളിക്കേഷന്‍സ്. വില 117 രൂപ.